ഇതല്ലേ ഹീറോയിസം….സോഷ്യല്‍ മീഡിയ കൈയ്യടിച്ച ചേട്ടനെ ആരെങ്കിലും കണ്ടെത്തിയോ? ( വീഡിയോ)

കൊച്ചി:കെഎസ്ആര്‍ടിസി യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത് കഴിഞ്ഞ ദിവസമാണ്. തളിപ്പറബ് ടൗണില്‍ വച്ചായിരുന്നു ഈ ആക്രമണം. എന്നാല്‍ യാത്രക്കാരനെ ആക്രമിച്ച ബസ് ജീവനക്കാരെ വിരട്ടി കോളറിന് കുത്തിപ്പിടിക്കുന്ന ഈ ചേട്ടനാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ. ഈ ചേട്ടനെത്തിയതോടെ യാത്രക്കാരനെ മര്‍ദ്ദിക്കാന്‍ മുന്നിട്ട് ഇറങ്ങിയ രണ്ട് പേരും പിന്‍വലിയുകയായിരുന്നു. ഇവരെ രണ്ട് പേരെയും ഈ ചേട്ടന്‍ ശരിക്കും വിരട്ടുന്നുണ്ട്. കോളറില്‍ പിടിച്ച് പുറകോട്ട് ഇവരിലൊരാളെ തള്ളിക്കൊണ്ട് പോകുന്നുമുണ്ട്.

തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ബസ് ജീവനക്കാര്‍ ആക്രമിച്ചത്. ഹോം ഗാര്‍ഡുമാര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. അപ്പോഴാണ് രക്ഷകനായി ഈ ചേട്ടന്‍ എത്തുന്നത്.

pathram desk 2:
Leave a Comment