ലിഗ കാണാതായ അന്ന് തന്നെ കൊല്ലപ്പെട്ടു!!! കുറ്റസമ്മതം നടത്തി പ്രതികള്‍, ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വിദേശ വനിത ലിഗയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇരുവരും കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കാണാതായ അന്നു തന്നെ ലിഗ കൊല്ലപ്പെട്ടിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ലിഗയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തി. കണ്ടല്‍ക്കാട്ടില്‍ നിന്നും കണ്ടെത്തിയ മുടിയിഴകളും പ്രതികളുടേതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും സ്ഥിരം കുറ്റവാളികളാണെന്നും പോലീസ് പറയുന്നു.

മയക്കുമരുന്ന് കച്ചവടം നടത്തുന്ന ഉദയനും ഉമേഷും കോവളത്തെ കോളനികള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. വിദേശികള്‍ക്കൊപ്പം ഗൈഡായി കൂടി തട്ടിപ്പുകള്‍ നടത്തും. പീഡനവും ഹോബിയാക്കി. ഇതിനിടെയാണ് ലിഗ ഇവരുടെ മുന്നില്‍ പെടുന്നത്. ലിഗ മരിച്ചെന്ന് തിരിച്ചറിഞ്ഞിട്ടും സാധാരണക്കാരെ പോലെയാണ് ഇരുവരും പെരുമാറിയത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ പറഞ്ഞ കള്ളമാണ് ഇരുവര്‍ക്കും വിനയായത്.

pathram desk 1:
Related Post
Leave a Comment