ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തുക്കളും 19കാരിയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കി!!!

ഗുരുഗ്രാം: ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തുക്കളായ നാല് പേരും ചേര്‍ന്ന് 19കാരിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമില്‍ മെയ് 1നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സോഹ്ന ബസ് സ്റ്റാന്റില്‍ അലിഗഡിലേക്കുള്ള ബസ് കാത്ത് ഇരിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിയെ സമീപിക്കുകയും ഗുര്‍ഗോണില്‍ നിന്ന് പെട്ടെന്ന് ബസ് കിട്ടുമെന്ന് പറയുകയും ചെയ്തു.

ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഓട്ടോയില്‍ കയറി. പോകുന്ന വഴി മറ്റ് നാല് പേരും ഓട്ടോയില്‍ കയറി. തുടര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നുമാണ് പരാതി

pathram desk 1:
Related Post
Leave a Comment