മേരിക്കുട്ടിയില്‍ നിന്ന് ജയസൂര്യ മോചിതനായില്ല….. ; കാരണം ചാക്കോച്ചന് മനസ്സിലായി !!

കൊച്ചി: ജയസൂര്യ പെണ്‍വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടതു മുതല്‍ മേരിക്കുട്ടിയെ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍ ഓരോരുത്തരും. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മേരിക്കുട്ടി ജൂണ്‍ 15 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകരെ പോലെ തന്നെ മേരിക്കുട്ടിയുടെ റിലീസ് പ്രഖ്യാപനത്തിന്റെ സന്തോഷത്തിലാണ് ജയസൂര്യയും. പരസ്പരം ചുംബിച്ച് സന്തോഷം പങ്കുവയ്ക്കുന്ന ജയസൂര്യയുടെയും ചാക്കോച്ചന്റെയും ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത് ശങ്കര്‍ ആണ് ഫേസ്ബുക്കില്‍ ഈ ചിത്രം പങ്കുവെച്ചത്. പരസ്പരം ചുംബിക്കുന്ന ജയനും ചാക്കോച്ചനും ഒപ്പം സിദ്ധാര്‍ത്ഥ് ശിവയെയും ചിത്രത്തില്‍ കാണാം. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത്-ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ടീസറിനും വന്‍വരവേല്പായിരുന്നു ലഭിച്ചിരുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍

pathram desk 2:
Related Post
Leave a Comment