ഇത് ഒരു കല്യാണക്കുറിയാണ്…….അല്ലാതെ ബിബിന്‍ ജോര്‍ജ്ജ് എഴുതിയ കോമഡി സ്‌ക്രിപ്റ്റ് അല്ലാ…..!

നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്ജ് വിവാഹിതനാകുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ കോമഡി സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചതിനാലാണെന്ന് തോന്നുന്നു പുള്ളിക്കാരന്‍ കല്യാണക്കുറിയും ഒരു കോമഡി സിനിമ പോലെ ചിത്രീകരിച്ചു. സംവിധായകന്‍ സിദ്ധിഖിന് ആദ്യത്തെ കല്യാണിക്കുറി കൈമാറിയ നിമിഷം തൊട്ട് സോഷ്യല്‍ മീഡിയ ബിബിന്റെ കല്യാണക്കുറി കണ്ട് ചിരിക്കുകയാണ്. മേയ് 20നാണ് ബിബിന്റെ കല്യാണം. എന്തായാലും കല്യാണത്തിന് മുന്‍പ് തന്നെ കല്യാണക്കുറി സൂപ്പര്‍ഹിറ്റായിട്ടുണ്ട്.

കല്യാണക്കുറിയുടെ മുഴുവന്‍ രൂപം ഇതാ…

കല്യാണം വിളി

അല്ലയോ മാളോരേ….

ഒരു സന്തോഷ വാർത്തയുണ്ട് (ആർക്ക്)

കല്യാണമാണ് (ആരുടെ)

എന്റെ തന്നെ

ബിബിൻ ജോർജിന്റെ (അയ്യോ…ദാരിദ്യം)

ഞാൻ കെട്ടാൻ പോണ ആ ഭാഗ്യവതി

ആരാണെന്ന് അറിയേണ്ടേ…

അങ്ങ് മാലിപ്പുറത്തുള്ള അമ്മപ്പറമ്പിൽ വീട്ടിലെ

കാസ്പറിന്റെയും ബിന്ദുവിന്റെയും മകൾ

ഫിലോമിന ശ്രേഷ്മ ആണ് ആ കുട്ടി

(അത് കലക്കി, കിടുക്കി, തിമിർത്തു)

ഈ വരുന്ന 2018 മെയ് 20ന് ഉച്ചയ്ക്ക് 11 മണിക്ക്

കറുത്തേടം, സെന്റ് ജോർജ് പള്ളിയിൽ വച്ചാണ് മിന്നുകെട്ട് (പൊരിക്കും ഞാൻ)

മിന്നുകെട്ടിലും വൈകിട്ട് ആറ് മണിക്ക് ചേരാനല്ലൂർ സെന്റ് ജയിംസ് ഹാളിൽ നടത്തുന്ന വിരുന്ന് സൽക്കാരത്തിലും പങ്കെടുത്ത് ‍ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു (അനുഗ്രഹിച്ചിട്ട് പോയാ മതി)

എന്ന് എട്ടുതൈക്കൽ കുടുംബാംഗങ്ങൾ

അപ്പൻ വിൻസന്റ്

അമ്മ ലിസി

പെങ്ങന്മാർ ലിൻസി, റിൻസി

അളിയന്മാർ ബിജു, ലിൻസൺ

ബാക്കി കുറച്ച് ക്ടാങ്ങൾ

പിന്നെ എന്റെ ചാവേറുകളും…

pathram desk 2:
Related Post
Leave a Comment