കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ സി.ഐ ക്രിസ്പിന്‍ സാമിന് ജാമ്യം. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയും രണ്ട് ആള്‍ജാമ്യത്തിലുമാണ് കോടതി ക്രിസ്പിന് ജാമ്യം അനുവദിച്ചത്.
കേസില്‍ ജാമ്യമനുവദിക്കാവുന്ന വകുപ്പുകളെ ചുമത്തിയിട്ടുള്ളൂവെന്ന സി.ഐയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ശ്രീജിത്തിന്റെ മരണത്തില്‍ സി.ഐക്ക് നേരിട്ട് പങ്കുള്ളതായി കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
Leave a Comment