നടന്‍ അരുണ്‍കുമാറിന്റെ വിവാഹവേദിയില്‍ പാട്ടുപാടി ഡാന്‍സ് കളിച്ച് പ്രിയാ വാര്യര്‍, വീഡിയോ വൈറല്‍

കൊച്ചി:ഒമര്‍ ലുലുവിന്റെ ‘ഒരു അഡാറ് ലൗ’വില്‍ അഭിനയിച്ച അരുണ്‍കുമാറിന്റെ വിവാഹത്തിന് പാട്ടു പാടിയും നൃത്തം വെച്ചും ആഹ്ലാദിക്കുന്ന പ്രിയാവാര്യറുടെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തില്‍ ബാലതാരമായെത്തി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് അരുണ്‍കുമാര്‍. പ്രിയയും അരുണും അഡാറ് ലൗവില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു അരുണിന്റെ കല്യാണം. ഡോക്ടര്‍ അശ്വതിയാണ് വധു. തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. തിരുവനന്തപുരത്ത് മണ്ണന്തലയിലുള്ള സൂര്യപ്രഭ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹ സത്കാരം. മഞ്ജിമ, ആനി, നിര്‍മാതാവ് സുരേഷ് എന്നിവര്‍ക്കു പുറമെ ഒരു അഡാറ് ലവ് ടീമും വിവാഹത്തിലും തുടര്‍ന്നു നടന്ന വിവാഹ സത്കാരത്തിലും പങ്കെടുത്തു.

pathram desk 2:
Related Post
Leave a Comment