ദും ദും ദും കല്ല്യാണം ഡബ്മാഷുമായി സാമന്ത; വിജയികളെ കാത്തിരിക്കുന്നത് സര്‍പ്രൈസ് …..!!!

മുന്‍ നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ‘മഹാനടി’ എന്ന പേരില്‍ സിനിമ റിലീസിനൊരുങ്ങുകയാണ്. തമിഴിലും മലയാളത്തിലും നടികയര്‍ തിലകം എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത, നാഗചൈതന്യ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മെയ് 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡബ്‌സ്മാഷ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മായാ ബസാര്‍ എന്ന സിനിമയില്‍ ദും ദും ദും കല്ല്യാണം എന്ന പാട്ടില്‍ സാവിത്രിയുടെ അഭിനയമാണ് അനുകരിക്കേണ്ടത്.

ഈ രംഗം ചെയ്യാന്‍ കഷ്ടമാണെന്നാണ് സമന്ത പറയുന്നത്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അത് വീഡിയോ രൂപത്തില്‍ #celebratesavithri എന്ന ഹാഷ്ടാഗ് ഓടുകൂടി പോസ്റ്റ് ചെയ്യണമെന്ന് സമന്ത പറഞ്ഞു. വിജയികള്‍ക്ക് സര്‍പ്രൈസ് സമ്മാനവും മഹാനടിയുടെ അണിയറക്കാര്‍ ഒരുക്കിയിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment