സി. ദിവാകരന്‍ ഔട്ട്; സിപിഐ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍നിന്ന് പുതിയ അഞ്ചുപേര്‍; ഇസ്മയില്‍ പക്ഷക്കാരെ വെട്ടിനിരത്തി കാനം

കൊല്ലം: മുതിര്‍ന്ന നേതാവ് സി. ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്നു ഒഴിവാക്കി. സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍ എന്നിവരെയും ഒഴിവാക്കി. അതേസമയം, കേരളത്തില്‍നിന്ന് അഞ്ച് പുതുമുഖങ്ങള്‍ കൗണ്‍സിലിലെത്തി. മഹേഷ് കക്കത്ത് കാന്‍ഡിഡേറ്റ് അംഗമാകും. കെ.പി. രാജേന്ദ്രന്‍, എന്‍. രാജന്‍, എന്‍. അനിരുദ്ധന്‍, പി. വസന്തം, എന്‍. രാജന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരും കൗണ്‍സിലില്‍ ഇടംപിടിച്ചു.
സിപിഐ ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയവരില്‍ രണ്ടുപേര്‍ ഇസ്മയില്‍ പക്ഷക്കാരാണ്. പുതിയതായി ഉള്‍പ്പെടുത്തിയവര്‍ എല്ലാം കാനം പക്ഷക്കാരുമാണ്.
കൗണ്‍സിലില്‍നിന്നു പുറത്താക്കിയതിനു പിന്നാലെ അതൃപ്തി പ്രകടമാക്കി ദിവാകരന്‍ രംഗത്തെത്തി. ദേശീയ കൗണ്‍സിലില്‍ നിലനിര്‍ത്തിയാലും പുറത്താക്കിയാലും ഒന്നുമില്ലെന്നു ദിവാകരന്‍ പ്രതികരിച്ചു. തനിക്കു ഗോഡ്ഫാദറില്ല, ആരുടെയും സഹായത്തോടെ തുടരാനില്ലന്നും സി. ദിവാകരന്‍ പറഞ്ഞു.

pathram:
Related Post
Leave a Comment