അമല പോളിന്റെ ശീര്‍ഷാസനം കണ്ട് പട്ടിയ്ക്ക് പോലും ബോറടിച്ചു!!!

വിവാഹമോചനം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മുക്തി തേടാന്‍ യോഗയുമായി മുന്നോട്ട് പോകുകയാണ് നടി അമല പോള്‍. നിരവധി യോഗാ ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം പോസ്റ്റ് ചെയ്തിട്ടുള്ളത്. എറ്റവും ഒടുവില്‍ ഒരു പാര്‍ക്കില്‍ ആരുടെയും സഹായമില്ലാതെ ശീര്‍ഷാസനം ചെയ്യുന്ന ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് അമല. മരത്തിനോട് ചേര്‍ന്ന് തലകുത്തി നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ശരീരത്തിന്റെ താഴ്ഭാഗത്തേക്കാള്‍ വീക്കാണ് മുകള്‍ ഭാഗം. അതുകൊണ്ട് തന്നെ അധ്യാപികയുടെ സഹായമില്ലാതെ ശീര്‍ഷാസനം ചെയ്യാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഞാന്‍ എന്റെ രീതിയില്‍ പരിശീലനം തുടങ്ങി. അത് വിജയകരമായി. സന്തോഷത്തില്‍ ഞാന്‍ പാര്‍ക്കില്‍ തുള്ളിച്ചാടുകയായിരുന്നു. അമല പറഞ്ഞു.

അതേസമയം, വീഡിയോയില്‍ നടിയുടെ ശീര്‍ഷാസനം കണ്ട് ബോറഡിച്ച് അതുകണ്ടുകൊണ്ടിരുന്ന നായ അവിടെ നിന്നും പോകുന്നതും കാണാം. അമലയുടെ യോഗ പട്ടിക്ക് പോലും പിടിച്ചില്ലെന്ന് പറഞ്ഞ് നിരവധിപ്പേരാണ് അമലയെ കളിയാക്കി രംഗത്തെത്തിയിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment