‘അങ്കിള്‍’ കാണാന്‍ തീയേറ്ററില്‍ ആളുകയറില്ലെന്ന് പറഞ്ഞയാള്‍ക്ക് മറുപടി കൊടുത്തു ജോയ് മാത്യു

മമ്മൂട്ടി ചിത്രം അങ്കിള്‍ കാണാന്‍ തീയേറ്ററുകളില്‍ ആളുകയറില്ലെന്ന് പറഞ്ഞയാള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ജോയ് മാത്യു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലാണ് മമ്മൂട്ടിയാണെങ്കില്‍ സിനിമ കാണാന്‍ ആളുകയറില്ല എന്നൊരാള്‍ പറഞ്ഞത്. എന്നാല്‍ ആളുകള്‍ക്ക് കയറാന്‍ തീയേറ്ററില്‍ ഇഷ്ടം പോലെ വാതിലുകളുണ്ടെന്നായിരുന്നു എന്നായിരിന്നു ജോയ് മാത്യുവിന്റെ മറുപടി.

മറ്റൊരാള്‍ അങ്കിളിന്റെ റിലീസ് കാരണം വ്യാഴാഴ്ച രാത്രി മനസ്സമാധാനത്തോടെ ഉറങ്ങിയില്ല, അങ്കിളിലെ രംഗങ്ങള്‍ അറിയാതെ മനസ്സിലൂടെ കടന്നുപോകുന്നു എന്നതിലാണ് ഉറങ്ങാന്‍ കഴിയാത്തത് എന്ന് കമന്റു ചെയ്തു. ഇതിന് ‘നിങ്ങളുടെ ഉറക്കം കെടുത്താനായതില്‍ സന്തോഷിച്ച് ഞാന്‍ സുഖമായി ഉറങ്ങി’ എന്ന മറുപടിയാണ് ജോയ് മാത്യു നല്‍കിയത്.

കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി അങ്കിളിലെത്തുന്നത്. കേരളത്തിന് പുറത്ത് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ഊട്ടി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. 41 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ജോയ് മാത്യു, മുത്തുമണി, കെ. പി. എ. സി. ലളിത, കാര്‍ത്തിക, തുടങ്ങിയവര്‍ അഭിനയിക്കുന്നു.

pathram desk 1:
Related Post
Leave a Comment