രാജീവ് ഗാന്ധി വധക്കേസ്; നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ എസ് നളിനി ശ്രീധരന്റെ ജാമ്യഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വെല്ലൂര്‍ വനിതാ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നളിനി.
മാര്‍ച്ച് ഒന്നിനാണ് മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് മറ്റൊരു പ്രതിയായ രവിചന്ദ്രന് രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചിരുന്നു. രവിചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, 26 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചെന്നും ഈ കാലയളവില്‍ മൂന്നു തവണ പരോള്‍ അനുവദിച്ചിരുന്നെന്നും പറയുന്നുണ്ട്. എന്നാല്‍ പ്രതിയുടെ സുരക്ഷയെ ബാധിക്കും എന്നതിനാല്‍ പരോള്‍ അനുവദിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
1991 മെയില്‍ ശ്രീപെരുമ്പുത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാജീവ് ഗാന്ധിയെ എല്‍ടിടിഇ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. നളിനി, പേരറിവാളന്‍, മുരുഗന്‍, സന്ധന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായവര്‍.

pathram:
Leave a Comment