ഇനി വാട്ട്‌സ്ആപ്പ് ഉപയോഗിക്കാനും പ്രയാപരിധി. സാധാരണ ചെറിയ കുട്ടികള്‍ വരെ ഇപ്പോള്‍ ഫേയ്ബുക്കും വാട്ട്‌സ്ആപ്പും ഉപയോഗിക്കുന്നത് സ്ഥിരം കാഴ്ചയാണ്. അതുകൊണ്ടുതന്നെ പലതരം കുറ്റകൃത്യങ്ങളും കൂടിവരുന്നു വെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ജനപ്രിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി യൂറോപ്യന്‍ യൂണിയനില്‍ ഉയര്‍ത്താണ് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്. വാട്സ്ആപ്പ് ഉപയോഗിക്കുവാനുള്ള കുറഞ്ഞ പ്രായം 16 ആക്കി ഉയര്‍ത്തുമെന്നാണ് വാട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്.
മുമ്പ് വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 വയസായിരുന്നു. വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ചകളില്‍ വാട്സ്ആപ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Leave a Comment