അവര്‍ എന്നെ ബലാത്സംഗം ചെയ്തുകൊല്ലാനും മൃതദേഹം കാട്ടിലൊളിപ്പിക്കാനും പദ്ധതിയിട്ടിരുന്നു!!! കത്വ സംഭവുമായി എന്റെ അനുഭവത്തിന് സാമ്യമുണ്ട്; തുറന്ന് പറച്ചിലുമായി ഷമിയുടെ ഭാര്യ

കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ കത്വ ബലാത്സംഗക്കേസിനു സമാനമായ അനുഭവങ്ങളാണ് താന്‍ ജീവിതത്തില്‍ നേരിട്ടതെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. തന്നെ ബലാത്സംഗം ചെയ്യാനും കൊല്ലാനും ഗൂഢാലോചന നടന്നുവെന്നും ഹസിന്‍ പറഞ്ഞു.

കഠ്വ സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ഹസിന്‍ ജഹാന്റെ വെളിപ്പെടുത്തല്‍.

‘ ഈ കുറ്റകൃത്യത്തിനു (കത്വ ബലാത്സംഗക്കേസ്) പിറകിലുള്ളവരെ ശിക്ഷിക്കണം. എന്റെ അനുഭവവും ഈ കേസുമായി സാമ്യമുള്ളതാണ്. പക്ഷെ ഞാന്‍ ജിവിച്ചിരിപ്പുണ്ട്. അവര്‍ എന്നെ ബലാത്സംഗം ചെയ്തുകൊല്ലാനും മൃതദേഹം കാട്ടിലൊളിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ഇതിനെല്ലാമെതിരെയുള്ള പോരാട്ടത്തിലാണ് ഞാന്‍.’

ഹസിന്റെ ജഹാന്റെ പരാതിയില്‍ ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹികപീഡനത്തിന് കേസെടുത്തിരുന്നു. ഗാര്‍ഹിക പീഡനത്തിലെ പല വകുപ്പുകളില്‍ പെടുത്തിയാണ് ജഹാന്റെ പരാതിയില്‍ പൊലീസ് ഷമിക്കെതിരേയും കുടുംബത്തിനെതിരേയും കേസെടുത്തിരിക്കുന്നത്.

മെയ് നാലിനാണ് കേസ് വീണ്ടും കേള്‍ക്കുന്നത്. ഷമി, അമ്മ അഞ്ജുമാന്‍ അരേ ബീഗം, സഹോദരി സബീനാ അഞ്ജും, സഹോദരന്‍ മുഹമ്മദ് ഹസീബ് അഹമ്മദ്, ഇയാളുടെ ഭാര്യ ഷമ പര്‍വീണ്‍ എന്നിവര്‍ക്കെതിരേ ചൊവ്വാഴ്ച രാവിലെയാണ് ജഹാന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മാര്‍ച്ച് 8 നായിരുന്നു ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

pathram desk 1:
Related Post
Leave a Comment