സച്ചിനു ശേഷം…. അത് എം.എസ്.ഡി മാത്രമാണ്….!

ബാംഗ്ലൂരിനെതിരായ ചെന്നൈയുടെ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. 34 പന്തില്‍ നിന്ന് 74 റണ്‍സ് നേടി ധോണിയും 53 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത് അമ്പാട്ടി റായിഡുവും ചേര്‍ന്നാണ് ചെന്നൈയെ വിജയിപ്പിച്ചത്. 74ന് നാല് എന്ന നിലയില്‍ റായിഡുവിനൊപ്പം ഒത്തുചേര്‍ന്ന ധോണി ഒരു പന്ത് ശേഷിക്കെ സിക്‌സറടിച്ചാണ് വിജയം പൂര്‍ത്തിയാക്കിയത്.

മലയാളത്തിന്റെ പ്രിയ സിനിമാ താരം അജു വര്‍ഗീസ് ധോണിയെ പ്രശംസിച്ച് രംഗത്തുവന്നു. ധോണിയോടുള്ള തന്റെ ആരാധന മറച്ചുവെയ്ക്കാതെയാണ് താരത്തിന്റെ പ്രതികരണം. കളി കഴിഞ്ഞ ഉടനെ ധോണിയെ അജു വാനോളം പുകഴ്ത്തുകയും ചെയ്തു.

‘സച്ചിനു ശേഷം ആരാണെന്ന് എന്നോട് ചോദിക്കൂ. അത് എം.എസ്.ഡി മാത്രമാണ്, ലോകത്തിലെ മികച്ച ക്യാപ്റ്റനാരെന്ന് എന്നോട് ചോദിക്കൂ, അത് എം.എസ്.ഡി മാത്രമാണ്, ലോകത്തിലെ മികച്ച കീപ്പറാരാണെന്ന് എന്നോട് ചോദിക്കൂ, അത് എം.എസ്.ഡി മാത്രമാണ്.’ഇതായിരുന്നു അജുവിന്റെ പോസ്റ്റ്. ധോണി ബാറ്റ് ചെയ്യുന്ന ഫോട്ടോയ്‌ക്കൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment