സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30 ന് അപക്സ് കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ വനിത അഭിഭാഷകയാണ് ഇന്ദുമല്‍ഹോത്ര. ജനുവരിയിലാണ് സുപ്രീംകോടതി കൊളീജിയം ഇന്ദു മല്‍ഹോത്രയുടെ പേര് ശുപാര്‍ശ ചെയ്തത്. ഇന്നലെയാണ് ഇന്ദുമല്‍ഹോത്രയെ ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനില്‍ നിന്നുണ്ടായത്.

ഇന്ദുമല്‍ഹോത്രക്കൊപ്പം കൊലീജിയം ശുപാര്‍ശ ചെയ്ത ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. സീനിയോറിറ്റി പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നടപടി.

pathram desk 1:
Related Post
Leave a Comment