നീരവ് മോദി ന്യൂയോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്‌, സഞ്ചരിക്കുന്നത് റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിച്ച് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ന്യൂ യോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്.റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി സഞ്ചരിക്കുന്ന നീരവ് മോദിയെ ന്യൂയോര്‍ക്കില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂയോര്‍ക്കിലെ ലോയ്‌സ് റീജന്‍സി ഹോട്ടലില്‍ നീരവ് മോദിയുണ്ടെന്നാണ് വിവരം. മാര്‍ച്ച് മൂന്നാം വാരം മുതല്‍ ഇയാള്‍ ന്യൂയോര്‍ക്കില്‍ താമസിച്ചു വരികയാണെന്ന് കരുതപ്പെടുന്നു.അഞ്ച് മില്യണിലധികം തട്ടിച്ചു മുങ്ങിയ നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് ഹോങ് കോങ് കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിരുന്നു.

നീരവ് മോദിയെ അറസ്റ്റ് ചെയ്തു വിട്ടുനല്‍കണമെന്ന് ഇന്ത്യ ഹോങ്കോംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടു ഹോങ്കോംഗിന്റെ ഔദ്യോഗിക പ്രതികരണം ഇതേവരെ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. മോദിക്കെതിരായ പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസുകളില്‍ സിബിഐ അന്വേഷണം തുടരുകയാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് നീരവ് മോദി മുങ്ങിയത്. നീരവിന്റെ ഇന്ത്യയിലെ സ്ഥാപനങ്ങളിലും വസതികളിലും നടന്ന റെയ്ഡില്‍ കോടികളുടെ സ്വത്ത് കണ്ടെത്തിയിരുന്നു. തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്.

pathram desk 2:
Related Post
Leave a Comment