കൊല്‍ക്കത്ത: ഐ.സി.സി അംഗങ്ങളായ 104 രാജ്യങ്ങള്‍ക്കും ടി20 പദവി നല്‍കാന്‍ തീരുമാനം. ഐ.സി.സിയുടെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. ഐസിസിസിഇഒ ഡേവിഡ് റിച്ചാര്‍ഡ്സന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമക്കിയത്. നിലവില്‍ 18 രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു ഐ.സി.സി ടി20 പദവി നല്‍കിയിരുന്നത്. ഐ.സി.സി പൂര്‍ണ്ണ അംഗങ്ങള്‍ക്ക് പുറമെ സ്‌കോട്ട്ലന്റ്, നെതര്‍ലന്‍ഡ്, ഹോങ്കോംഗ്, യു.എ.ഇ, ഒമാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കായിരുന്നു ടി20 പദവി ലഭിച്ചിരുന്നത്.
2003ല്‍ യുണൈറ്റഡ് കിങ്ഡത്തിലെ അണ്ടര്‍കൗണ്ടി മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് ആന്റെ വേല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ആണ് ക്രിക്കറ്റിന്റെ ഈ രൂപം വികസിപ്പിച്ചെടുത്തത്. ഇതര സംഘകായിക വിനോദങ്ങളുടേതുപോലെ മത്സരദൈര്‍ഘ്യം ചുരുക്കി ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ട്വന്റി20 മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ഇരു ടീമുകളും ഇരുപത് ഓവറുകളുള്ള ഓരോ ഇന്നിംഗ്സ് കളിക്കുന്നതിനാലാണ് ട്വന്റി20 എന്ന പേരു ലഭിച്ചത്. 2003ല്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ഇ.സി.ബി.), കൌണ്ടിക്രിക്കറ്റിലാണ് ആദ്യമായി ട്വന്റി20 മത്സരങ്ങള്‍ ഔദ്യോഗികമായി സംഘടിപ്പിച്ചത്. വൈകാതെ ക്രിക്കറ്റിനു പ്രചാരമുള്ള ഇതര രാജ്യങ്ങളിലും ഇത്തരം മത്സരങ്ങള്‍ കളിച്ചുതുടങ്ങുകയായിരുന്നു. 2006 ഓടെ ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളും ട്വന്റി20 മത്സരങ്ങള്‍ കളിച്ചുതുടങ്ങി.
2007 സെപ്റ്റംബറില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സില്‍(ഐ.സി.സി.) ദക്ഷിണാഫ്രിക്കയിലാണ് ആദ്യ ട്വന്റി20 ലോകകപ്പ് നടന്നത്. സെപ്റ്റംബര്‍ 24നു നടന്ന ഫൈനലില്‍ 5 റണ്‍സിനു ഇന്ത്യന്‍ ടീം പാകിസ്താനെ പരാജയപ്പെടുത്തി വിജയികളാവുകയായിരുന്നു. ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ കളിയിലെ താരമായും, പാകിസ്താന്‍ താരം ഷാഹിദ് അഫ്രിദി പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Leave a Comment