ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് മെയ് 28ന്, വോട്ടെണ്ണല്‍ 31ന്

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 31ന് നടക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നാമനിര്‍ദേശക പത്രിക നല്‍കാനുള്ള അവാസന തീയതി മെയ് പത്തും പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് പതിനാലുമാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറക്കും. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നു.

എല്‍ഡിഎഫ് എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ മരണമടഞ്ഞതോടെയാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സജി ചെറിയാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഡി.വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പി.എസ് ശ്രീധരന്‍പിള്ളയാണ് ബിജെപി സ്ഥാനാര്‍ത്ഥി.

pathram desk 2:
Related Post
Leave a Comment