നരേന്ദ്ര മോദി ഇന്ത്യയെ മതങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമക്കുന്നുവെന്ന് പി. ചിദംബംരം

തിരുവന്തപുരം: പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കും ബി.ജെ.പി ഗവണ്‍മെന്റിനുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനകാര്യമന്ത്രി പി. ചിദംബരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയെ മതങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നായിരിന്നു ചിദംബരത്തിന്റെ വാക്കുകള്‍. കേരള പ്രദേശ് കോണ്‍ഗ്രസ് എം.എം. ഹസ്സന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജന മോചന യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘(ബി.ജെ.പി ഭരണത്തില്‍) സ്ത്രീകളും ദളിതരും കുട്ടികളും ആദിവാസികളും ന്യൂനപക്ഷങ്ങളും ഭീഷണിയിലാണ്. ഇന്ത്യയെ മതങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണ്. ബി.ജെ.പി.യും പ്രധാനമന്ത്രി മോദിയും മതേതര ഇന്ത്യയെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നു’, ചിദംബരം പറഞ്ഞു.

രാജ്യം വര്‍ഗീയ ഫാസിസത്തിന് സാക്ഷിയാകുമ്പോള്‍ കേരളം രാഷ്ട്രീയ ഫാസിസം അഭിമുഖീകരിക്കുകയാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. ‘രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ ആക്രമണങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് പൊതുവായിത്തീര്‍ന്നിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

അധികാരകേന്ദ്രീകരണത്തിലൂടെ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ ഫെഡറല്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും ചിദംബരം പറഞ്ഞു. ഏപ്രില്‍ 7 ന് കാസര്‍കോട് നിന്നാരംഭിച്ച ജന മോചന യാത്ര 20 നിയമസഭാ മണ്ഡലങ്ങളിലൂടെയും 60 മണ്ഡലങ്ങളിലൂടെയും കടന്നുപോയി.

pathram desk 1:
Related Post
Leave a Comment