സൂപ്പര്‍ സ്റ്റാറും മക്കള്‍ സെല്‍വനും ഒന്നിക്കുന്നു!!! സന്തോഷ വാര്‍ത്ത പങ്കുവെച്ച് സണ്‍ പിക്‌ച്ചേഴ്‌സ്….

കാര്‍ത്തിക് സുബ്ബുരാജ് ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്നു. സണ്‍പിക്ചഴ്സാണ് ആരാധകര്‍ക്കായി ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

രജനികാന്തിന്റെ വില്ലനായിട്ടോ അല്ലെങ്കില്‍ ഉറ്റസുഹൃത്തായോ വിജയ് എത്തുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.

മണിരത്നം ഒരുക്കുന്ന ചെക്ക സിവന്ത വാനം എന്ന ചിത്രത്തിലാണ് വിജയ് സേതുപതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിക്രം വേദയില്‍ മാധവനോടൊപ്പം വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയിരുന്നു. കാലയാണ് രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. കബാലിയ്ക്ക് ശേഷം പാ രജ്ഞിത്ത് രജനീകാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് കാലാ. ഷങ്കറിന്റെ 2.0യും ഉടന്‍ പുറത്തിറങ്ങും.

pathram desk 1:
Related Post
Leave a Comment