രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു!!! വിവര ചോര്‍ച്ച സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന്

ഹൈദരാബാദ്: രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് ചോര്‍ന്നു. ആന്ധ്രപ്രദേശ് ഭവന നിര്‍മ്മാണ പദ്ധതി വെബ്സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.

ആധാറിന്റെ സുരക്ഷിതത്വവും സാധുതയും സംബന്ധിച്ച് ചൂടേറിയ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ്
വിരവങ്ങള്‍ ചോര്‍ന്നത്. ഗുണഭോക്താക്കളുടെ ജാതി, മതം, ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങളാണ് ആന്ധ്രാപ്രദേശ് ഹൗസിംഗ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നത്.

എന്‍ട്രി റിപ്പോര്‍ട്ട് ഫോര്‍ സ്‌കീം ഹുദ്ഹുദ് എന്ന റിപ്പോര്‍ട്ടിനൊപ്പം സൈറ്റില്‍ ചേര്‍ത്തിരുന്ന ഗുണഭോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഗുണഭോക്താക്കളുടെ വിലാസം, പഞ്ചായത്ത്, മൊബൈല്‍ നന്പര്‍, റേഷന്‍ കാര്‍ഡ് നന്പര്‍, തൊഴില്‍, ജാതി, മതം, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച് അടക്കമുള്ളവ ചോര്‍ന്നവയില്‍ പെടുന്നു.

ആധാര്‍ സംബന്ധിച്ച് പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷകന്‍ശ്രീനിവാസ് കോഡാലിയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിനെ വിവരം അറിയിച്ചത്. സര്‍ക്കാര്‍ ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണ്. ആധാര്‍ നടപ്പാക്കുന്നതില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശ്.

pathram desk 1:
Related Post
Leave a Comment