ഹോട്ട് ലുക്കില്‍ അനു ഇമ്മാനുവല്‍,അല്ലു അര്‍ജുനുമൊത്തുള്ള ‘നാ പേരു സൂര്യ’യിലെ ഗാനം പുറത്ത്

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അനു ഇമ്മാനുവല്‍ ഇപ്പോള്‍ തെലുങ്കിലെ തിരക്കേറിയ താരമാണ്. അനു നായികയായെത്തുന്ന അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം നാ പേരു സൂര്യയിലെ മറ്റൊരു വിഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ‘ഇറഗ ഇറഗ’ എന്ന ഗാനത്തിന്റെ രംഗങ്ങളില്‍ അതീവ ഗ്ലാമറസ്സായാണ് അനു ഇമ്മാനുവല്‍ എത്തുന്നത്.

സൈനിക ഉദ്യോഗസ്ഥനായി അല്ലു എത്തുന്ന ചിത്രമാണ് നാ പേരു സൂര്യ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇതേ ചിത്രത്തിലെ ബ്യൂട്ടിഫുള്‍ ലവ് എന്ന ഗാനം വൈറലായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

pathram desk 2:
Related Post
Leave a Comment