സൗമ്യയെ പടന്നക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി,കൂവി വിളിച്ച് നാട്ടുകാര്‍: സൗമ്യയെ നാല് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തലശ്ശേറരി ഫസ്റ്റ് ക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സൗമ്യയെ പൊലീസ് കസ്റ്റഡയില്‍ വിട്ടത്. നേരത്തെ സൗമ്യയെ പടന്നക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മാതാപിതാക്കളേയും മകളേയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലാണ് സൗമ്യയെ തെളിവെടുപ്പിന് കൊണ്ടു വന്നത്.

തെളിവെടുപ്പിന് കൊണ്ടുവന്ന സൗമ്യയെ കാണാന്‍ നാട്ടുകാര്‍ തടിച്ച് കൂടിയിരുന്നു. കൂവി വിളിച്ചും മറ്റുമാണ് പ്രദേശവാസികള്‍ സൗമ്യയെ സ്വീകരിച്ചത്. അതേസമയം, കൊലപാതകങ്ങളില്‍ സൗമ്യക്കു പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ മറ്റു രണ്ടുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അവരെ വിട്ടയച്ചു. അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് മനസ്സിലാക്കിയ സൗമ്യ മാതാപിതാക്കളെയും മകളെയും ഭക്ഷണം വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. അലുമിനിയം ഫോസ്ഫൈഡുപയോഗിച്ചായിരുന്നു കൊലപാതകം.

സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ രണ്ടാമത്തെ മകള്‍ ഐശ്വര്യയുമാണ് കൊല്ലപ്പെട്ടത്. ഇവരെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സൗമ്യ ഇന്നലെ സമ്മതിച്ചിരുന്നു.

pathram desk 2:
Leave a Comment