നാടന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഒന്നാം സമ്മാനം ഒന്നര ലിറ്റര്‍ പെട്രോള്‍!!! വില ഇനിയും കൂടിയാല്‍ ഒന്നാം സമ്മാനത്തിന്റെ അളവും കുറും

കാസര്‍ഗോഡ്: എണ്ണകമ്പനികളിലുടെ പകല്‍ക്കൊള്ളക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഒരു കൂട്ടം യുവാക്കള്‍. കാസര്‍ഗോഡ് മൂടാകുളം ഡിവൈഎഫ്ഐ യൂണിറ്റാണ് വ്യത്യസ്ത പ്രതിഷേധ രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മൂടാകുളം ആലിന്റടി ഗ്രൗണ്ടില്‍ 29ാം തിയ്യതി രാവിലെ 9.30 മുതല്‍ നടത്തുന്ന നാടന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് സമ്മാനം എന്താണെന്നറിയേണ്ടേ. ഒന്നര ലിറ്റര്‍ പെട്രോളാണ് ഒന്നാം സമ്മാനമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. പെട്രോള്‍ വില ഇനിയും ഭീകരമായി കൂടിയാല്‍ ഒന്നാം സമ്മാനത്തിന്റെ അളവില്‍ മാറ്റം വരുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഫീസായി 150 രൂപയാണ് ഓരോ ടീമും നല്‍കേണ്ടത്.

ഇന്ധനവില വീണ്ടും കൂട്ടി രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഇന്നലെ പെട്രോളിന് 14 പൈസയും ഡീസലിനു 20 പൈസയുമാണ് കൂട്ടിയത്. ഇതോടെപെട്രോള്‍ വില ലിറ്ററിന് 78.61 രൂപയായും ഡീസല്‍ 70.64 രൂപയുമായി. സെപ്തംബര്‍ 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യ ഓയില്‍ കോര്‍പറേഷന്‍ വെബ്സൈറ്റ് അനുസരിച്ച് കൊല്‍ക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇന്ധനവില ഉയരുകയാണ്.

pathram desk 1:
Leave a Comment