എട്ടാം വയസില്‍ സ്വന്തം അച്ഛന്‍ 3 ലക്ഷം രൂപയ്ക്ക് വിറ്റു!!! ബലാത്സംഗം ചെയ്യപ്പെട്ടത് തുടര്‍ച്ചയായി എട്ടു വര്‍ഷം; 16 വയസിനിടെ പെണ്‍കുട്ടി പ്രസവിച്ചത് 4 തവണ!!!

ലക്നൗ: സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥയായി മാറുന്ന ഉത്തര്‍പ്രദേശിയില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന പീഡന കഥ. എട്ടു വയസുകാരിയെ സ്വന്തം അച്ഛന്‍ പെണ്‍വാണിഭ സംഘത്തിന് വിറ്റത് 3 ലക്ഷം രൂപയ്ക്ക്. നീണ്ട എട്ടു വര്‍ഷക്കാലം പെണ്‍കുട്ടി ഏറ്റുവാങ്ങിയത് കൊടും പീഡനം.

ഒടുവില്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 16-ാം വയസില്‍ നാലുകുട്ടികളുടെ അമ്മയായി ഒരു പെണ്‍കുട്ടി. ബറേലിയിലെ സംബാളില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ പരാതിയില്‍ അച്ഛന്‍, രണ്ടനമ്മ, അമ്മായി, പെണ്‍കുട്ടിയെ വാങ്ങിയയാള്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു.

എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നാലു മക്കളുമായി നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ എത്തിയതോടെയാണ് ഞെട്ടിക്കുന്ന പീഡന കഥകളുടെ ചുരുളഴിയുന്നത്. പിതാവും രണ്ടാനമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയേയും സഹോദരിമാരെയും രാജസ്ഥാനില്‍ നിന്നുള്ള സംഘത്തിന് വിറ്റു.

2010 ലാണ് സംഭവങ്ങളുടെ തുടക്കം. ലോറി ഡ്രൈവറായിരുന്ന പിതാവ് അമ്മ മരിച്ചതോടെ രണ്ടാമത് വിവാഹം കഴിച്ചു. തൊട്ടു പിന്നാലെ തന്നെയും രണ്ടനുജത്തിമാരേയും രാജസ്ഥാനിലെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് 50 വയസ്സുള്ള ഒരാള്‍ക്ക് തന്നെ മൂന്ന് ലക്ഷം രൂപയ്ക്ക വില്‍പ്പന നടത്തി.

പീഡനങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെടുകയും നാലു തവണ പ്രസവിക്കുകയും ചെയ്തു. ഇതില്‍ രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു. ആറും നാലും വയസ്സായിരുന്നു അനിയത്തിമാര്‍ക്ക് അവരെയും പിതാവ് വില്‍ക്കുകയായിരുന്നു. രണ്ടാം വിവാഹം കഴിഞ്ഞതോടെ തങ്ങളെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു പിതാവിന്റെ നീക്കം. അതേസമയം പെണ്‍മക്കളെ അനുയോജ്യരായ ആള്‍ക്കാര്‍ക്ക് വിവാഹം ചെയ്തു കൊടുത്തു എന്നായിരുന്നു പിതാവ് പറഞ്ഞിരുന്നത്.

പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയതില്‍ നിന്നും ഇവര്‍ പീഡിപ്പിക്കപ്പെട്ടു എന്നും പ്രസവിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഭരത്പൂരില്‍ വീട്ടുതടങ്കലില്‍ കിടക്കുകയായിരുന്ന പെണ്‍കുട്ടി അവിടെ നിന്നും രക്ഷപ്പെട്ടു ഒരു ബന്ധുവിന്റെ വീട്ടില്‍ അഭയം തേടി.

ഈ ബന്ധു മറ്റൊരു ബന്ധുവായ ജുനൈദ് ആര്‍ഷിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ചു. പെണ്‍കുട്ടിയില്‍ നിന്നും വിവരമറിഞ്ഞ ജുനൈദാണ് പോലീസിനെ വിളിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മായി, പെണ്‍കുട്ടിയെ വാങ്ങിയയാള്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. പെണ്‍കുട്ടികളുടെ അനുജത്തിയെ കണ്ടെത്തിയിട്ടില്ല

pathram desk 1:
Related Post
Leave a Comment