യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ അന്വേഷണം

ഭുവനേശ്വര്‍: ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചതായി പരാതി. ഒഡീഷയിലാണ് സംഭവം. സ്വര്‍ണപ്പണയ വായ്പ നല്‍കാമെന്ന വാഗ്ദാനം നല്‍കി സരോജ് കുമാര്‍ ദാഷ് എന്ന പൂജാരി തന്നെ പീഡിപ്പിച്ചെന്നാണ് മഹിളാ പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

സ്വര്‍ണം പണയംവെച്ച് പണം വാങ്ങാനായി സരോജ് കുമാറിന്റെ വീട്ടിലേക്കു പോയ യുവതിക്ക് അയാള്‍ കുടിക്കാന്‍ വെള്ളം നല്‍കിയിരുന്നു. ഇതുകഴിച്ച യുവതി ബോധരഹിതയാവുകയും തുടര്‍ന്ന് സരോജ് യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു.

ഈ വീഡിയോ കാട്ടി പൂജാരി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ യുവതി ഇതിന് വിസമ്മതിച്ചു. ഇതോടെ പൂജാരി വാട്സ്ആപ്പ് വഴി വീഡിയോ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും യുവതിയുടെ ഭര്‍ത്താവിനും അയക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു.

pathram desk 1:
Related Post
Leave a Comment