തുടര്‍മരണങ്ങള്‍ നാടിനെ നടുക്കിയ സംഭവത്തില്‍ ട്വിസ്റ്റ് : മരിച്ച കുട്ടികളുടെ അമ്മ സൗമ്യ പൊലീസ് കസ്റ്റഡിയില്‍

പിണറായി: ഒരു കുടുംബത്തിലെ തുടര്‍മരങ്ങള്‍ നാടിനെ നടുക്കിയ സംഭവത്തില്‍ ട്വിസ്റ്റ്. പിണറായിയില്‍ ഒരു കുടുംബത്തിലെ തുടര്‍മരണങ്ങള്‍ സംബന്ധിച്ച് മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു . ആശുപത്രിയില്‍ നിന്നാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത് . സൗമ്യയുടെ അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത് . പരിശോധന റിപ്പോര്‍ട്ടില്‍ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു . ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ടിലാണ് ഇവ കണ്ടെത്തിയത് .
പിണറായിയിലെ കുഞ്ഞിക്കണനും കുടുംബവും മരണപ്പെട്ട സംഭവത്തില്‍ കുഞ്ഞിക്കണന്റെ പേരമകളായ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഒന്‍പത് വയസ്സുകാരിയായ ഐശ്വര്യ 2018 ജനുവരി 31-നാണ് മരിക്കുന്നത്. വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദ്ദിയുമായിരുന്നു രോഗലക്ഷണങ്ങള്‍. ഇതേ അസുഖവുമായി 2012 സെപ്തംബര്‍ ഒന്‍പതിന് ഐശ്വര്യയുടെ ഒന്നരവയസ്സുകാരിയായ അനിയത്തി കീര്‍ത്തനയും മരിച്ചിരുന്നു.
ഐശ്വര്യയുടെ മരണം കഴിഞ്ഞ് അധികം വൈകാതെ കുഞ്ഞിക്കണനും ഭാര്യ കമലയും മരണപ്പെട്ടു. ദിവസങ്ങളുടെ മാത്രം ഇടവേളയിലായിരുന്നു ഇരുവരുടേയും മരണം. തുടര്‍ച്ചയായ മരണങ്ങളില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇതോടെ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഇടപെട്ട് ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യിക്കുകയായിരുന്നു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് ഇരുവരും വിഷം ഉള്ളിലെത്തിയാണ് മരിച്ചതെന്ന വിവരം പുറത്തറിയുന്നത്. ഇതോടെയാണ് ജനുവരിയില്‍ മരിച്ച ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

pathram:
Related Post
Leave a Comment