അതിര്‍ത്തി തര്‍ക്കത്തില്‍ ദമ്പതികളെ വെട്ടികൊലപ്പെടുത്തി, അയല്‍വാസി അറസ്റ്റില്‍

ആലപ്പുഴ: മാവേലിക്കര അയല്‍വാസിയുടെ വെട്ടേറ്റ് ദമ്പതികള്‍ കൊല്ലപ്പെട്ടു. മാവേലിക്കര പല്ലാരിമറ്റം സ്വദേശി ബിജു (45), ഭാര്യ കല (43) എന്നിവരാണ് അയല്‍വാസി സുധീഷിന്റെ വെട്ടേറ്റ് മരിച്ചത്.വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. അതിര്‍ത്തി തര്‍ക്കത്തിനെ തുടര്‍ന്ന് അയല്‍വാസി സുധീഷാണ് ഇരുവരെയും വെട്ടുകയും തലക്കടിക്കുകയുമായിരുന്നു.

ബിജു വിറ്റ സ്ഥലത്താണ് സുധീഷ് താമസിച്ചിരുന്നത്. ഇരു കുടുംബങ്ങളും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടാവാറുണ്ടായിരുന്നു. ബിജുവിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്തിരുന്നു.ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും തര്‍ക്കമുണ്ടാവുകയും സുധീഷ് വെട്ടുകയുമായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.കല സംഭവസ്ഥലത്ത് വച്ചും ബിജു ആശുപത്രിയിലേക്കുള്ള വഴിയെയുമാണ് മരിച്ചത്. ആക്രമണത്തിന് ശേഷം ഓടി കളഞ്ഞ സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

pathram desk 2:
Related Post
Leave a Comment