പ്രേമം ടീം വീണ്ടും വരുന്നു, അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന തൊബാമയിലെ ട്രിപ്പിംഗ് ഗാനം എത്തി

കൊച്ചി: അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം തൊബാമയിലെ ട്രിപ്പിംഗ് ഗാനം പുറത്തു വിട്ടു. രാജേഷ് മുരുകേശന്‍ സംഗീതം നിര്‍വ്വഹിച്ച പായുന്നു മേലെ എന്ന് ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.ശബരീഷ് എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍, അമല്‍ ആന്റണി, രശ്മി സതീശ്, രാജേഷ് മുരുകേഷ് എന്നിവരാണ്. തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കല്‍ സിനിമാസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടും അല്‍ഫോണ്സ് പുത്രനും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം ഈ മാസം 27 ന് തിയേറ്ററുകളില്‍ എത്തും. നവാഗതനായ മൊഹ്സിന്‍ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷറഫുദ്ദീന്‍, സിജുവില്‍സണ്‍, കൃഷ്ണ ശങ്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നചിത്രത്തില്‍ ഇവരെ കൂടാതെ ശബരീഷ്, രാജേഷ് ശര്‍മ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്, നിസ്താര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക.

pathram desk 2:
Related Post
Leave a Comment