വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം, എസ്.ഐ ദീപകിന് ജാമ്യമില്ല

ആലുവ : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതനായ എസ്.ഐ ദീപകിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റം ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പറവൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിരസിച്ചത്.നേരത്തെ ദീപകിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും സംഭവദിവസം അവധിയിലായിരുന്നുവെന്നും ദീപക് കോടതിയെ അറിയിച്ചു.കേസില്‍ ദീപകിനെ കൂടാതെ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരായ മൂന്ന് പേര്‍ കൂടി അറസ്റ്റിലാണ്. അതേസമയം കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. വരാപ്പുഴ എഎസ്‌ഐ അടക്കമുളളവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ശ്രീജിത്തിന്റെ ശരീരത്തിലെ ചതവുകള്‍ സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും ഇന്ന് ലഭിക്കും. മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് കൊച്ചിയില്‍ നടത്തുന്ന സിറ്റിങ്ങില്‍ ശ്രീജിത്ത് കേസ് പരിഗണിക്കും.

pathram desk 2:
Related Post
Leave a Comment