ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണം തൃപ്തികരമല്ല, എ.വി ജോര്‍ജ് യോഗ്യനല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണം നേരിട്ടതിനെ തുടര്‍ന്ന് തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക് എ.വി.ജോര്‍ജിനെ സ്ഥലം മാറ്റിയതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജിന്റെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സിന്റെ കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്ത് കൊല്ലപ്പെട്ടത്.

ആരോപണ വിധേയനായ എ.വി.ജോര്‍ജ് പോലീസ് അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തിലെ അന്വേഷണം തൃപ്തികരമല്ല, ഏതെങ്കിലും സ്വതന്ത്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നും മോഹന്‍ദാസ് പറഞ്ഞു. രാഹുല്‍ ആര്‍.നായരാണ് ഇപ്പോള്‍ ആലുവ റൂറല്‍ എസ്പി. ആര്‍ടിഎഫ് അംഗങ്ങളാണ് കേസില്‍ പിടിയിലായ പോലീസ് ഉദ്യോഗസ്ഥര്‍. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് എ.വി.ജോര്‍ജിനെ തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയത്.

pathram desk 2:
Related Post
Leave a Comment