അസുഖം ഭേദമായി മാധവന്‍ വീണ്ടും അഭിനയരംഗത്തേയ്ക്ക്

തോളെല്ലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത നടന്‍ മാധവന്‍ വീണ്ടും അഭിനയരംഗത്തേയ്ക്ക്. സവ്യസാചിയെന്ന ചിത്രം പൂര്‍ത്തിയാക്കിയതായി മാധവന്‍ അറിയിച്ചു. മനോഹരമായ ഒരു സിനിമയായിരിക്കും സവ്യസാചിയെന്നും മാധവന്‍ പറഞ്ഞു. ചിത്രത്തില്‍ നാഗചൈതന്യയാണ് മറ്റൊരു പ്രധധാന കകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് ആദ്യമായാണ് മാധവന്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്.
തോളെല്ലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് മാധവന്‍ നേരത്തെ ചില സിനിമകളില്‍ നിന്ന് പിന്‍മാറിയിരുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്യാനിരുന്ന സിംമ്പയില്‍ നിന്നായിരുന്നു മാധവന്‍ പിന്‍മാറിയത്. നേരത്തെ നവ്ദീപ് സിംഗിന്റെ ചിത്രത്തില്‍ നിന്നും മാധവന്‍ പിന്‍മാറിയിരുന്നു. ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാകില്ലെന്നതിനാലാണ് മാധവന്‍ പിന്‍മാറിയത്.

pathram:
Related Post
Leave a Comment