സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം!!!

തിരുവനന്തപുരം: ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കില്‍ നിര്‍മ്മാണം പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

നാളെ കോട്ടയം വഴിയുള്ള 56391 എറണാകുളം കൊല്ലം പാസഞ്ചര്‍ കായംകുളത്തു യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള 66309 എറണാകുളം കൊല്ലം മെമു കായംകുളത്ത് യാത്ര അവസാനിപ്പിക്കും

56394 കൊല്ലം -കോട്ടയം പാസഞ്ചര്‍ ചൊവ്വാഴ്ച രാവിലെ 9.30നു കായംകുളത്തുനിന്നാകും യാത്ര തുടങ്ങുക. 16343 തിരുവനന്തപുരം സെന്‍ട്രല്‍- മധുര ജംക്ഷന്‍ അമൃതാ എക്സ്പ്രസ് 20 മിനിറ്റ് പെരിനാട് സ്റ്റേഷനില്‍ പിടിച്ചിടും

19260 ഭാവ്നഗര്‍ കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് 60 മിനിറ്റ് ശാസ്താംകോട്ടയില്‍ പിടിച്ചിടും. 66308 കൊല്ലം എറണാകുളം മെമു മേയ് അഞ്ചു വരെ ഒരു മണിക്കൂര്‍ വൈകി 12.35നേ കൊല്ലത്തുനിന്നു പുറപ്പെടൂ. 56387 എറണാകുളം കായംകുളം പാസഞ്ചര്‍ മേയ് അഞ്ചു വരെ 45 മിനിറ്റ് വൈകി എറണാകുളത്തുനിന്ന് 12.45നേ പുറപ്പെടൂ.

pathram desk 1:
Related Post
Leave a Comment