കോവളത്ത് നിന്ന് കാണാതായ വിദേശവനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി, ഉറപ്പ് വരുത്താന്‍ ഡി.എന്‍.എ പരിശോധനക്ക് ഒരുങ്ങി പോലീസ്

തിരുവനന്തപുരം: കോവളത്ത് നിന്ന് കഴിഞ്ഞ മാസം കാണാതായ വിദേശ വനിത ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവല്ലത്ത് നിന്ന് കണ്ടെത്തി. വാഴമുട്ടം പൂനംതുരുത്തിലാണ് വള്ളികളില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.ജാക്കറ്റും സമീപത്ത് കണ്ടെത്തിയ സിഗരറ്റ് പാക്കറ്റും തൊലിയുടെ നിറവുമാണ് മൃതദേഹം ലിഗയുടേതാണെന്ന സംശയം ബലപ്പെടുത്തിയത്. ലിഗയെ ചികിത്സിച്ചിരുന്ന ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് മൃതദേഹം തിരിച്ചറിയാനായില്ല. ലിഗയുടെ സഹോദരി നാളെ മംഗലാപുത്ത് നിന്നെത്തും. മൃതദേഹം തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന വേണ്ടി വരുമെന്നാണ് പൊലീസ് അറിയിച്ചത്.

വിഷാദരോഗത്തിന് ചികിത്സ തേടിയാണ് ലുത്വാനിയ സ്വദേശിയായ ലീഗ(33) ഇന്ത്യയിലെത്തിയത്. ചികിത്സ തേടിയ പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നാണ് ലീഗയെ ഒരു മാസം മുന്‍പ് കാണാതായത്. കാണാതായ ദിവസം ലീഗ ഓട്ടോറിക്ഷയില്‍ കോവളത്തേക്ക് പോയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണും പാസ്‌പോര്‍ട്ടും കയ്യില്‍ കരുതാതെയാണ് ലീഗ പുറത്തേക്ക് പോയത്. അതിന് ശേഷം ലീഗയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണ് സഹോദരി പറഞ്ഞത്.

pathram desk 2:
Related Post
Leave a Comment