ശ്രീജിത്തിന്റെ കസ്റ്റഡി മരണം, എസ്ഐ ദീപക്ക് അറസ്റ്റില്‍

എറണാകുളം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്ഐ ദീപക്ക് അറസ്റ്റില്‍. വരാപ്പുഴ എസ്ഐയെ നാലാം പ്രതിയാക്കി പൊലീസ് കൊലക്കുറ്റം ചുമത്തി.എസ്ഐ ദീപക്കിനെ എട്ടുമണിക്കൂറോളം പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്ഐ ശ്രീജിത്തിനെ മര്‍ദിച്ചെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ആര്‍ടിഎഫ് സ്റ്റേഷനിലെത്തിച്ച ശ്രീജിത്തിനെ എസ്ഐ മര്‍ദിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഒപ്പം പിടിയിലായ കൂട്ടുപ്രതികള്‍ ദീപക്കിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ശ്രീജിത്തിനെ ദീപക്ക് മര്‍ദിക്കുന്നത് കണ്ടു എന്ന കൂട്ടുപ്രതികളുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായകമായതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മൂന്ന് പൊലീസുകാരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സന്തോഷ്, സുമേഷ്, ജിതിന്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. എസ്പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്ന പൊലീസുകാരാണ് ഇവര്‍.

pathram desk 2:
Related Post
Leave a Comment