രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്ത തീയേറ്ററുകളില്‍ ഹൗസ് ഫുള്ളായി മുന്നേറുകയാണ്. ചിത്രത്തിലൂടെ ജയറാം ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ വ്യത്യസ്തമായ രൂപവും വേഷവും ഭാഷയുമെല്ലാം ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ രസകരമായ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നു.
പഞ്ചവര്‍ണ്ണതത്തയില്‍ മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന പെറ്റ് ഷോപ്പ് ഉടമയായാണ് ജയറാം എത്തുന്നത്. രാഷ്ട്രീയക്കാരന്റെ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബന്‍ ആദ്യമായി എം.എല്‍.എയായെത്തുന്ന ചിത്രമാണിത്.
Leave a Comment