കോഴിക്കോട്: തന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നെന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കോണ്‍ഗ്രസിലുള്ളവര്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെന്നും കെ. മുരളീധരന്‍ എംഎല്‍എ.
കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുമുന്പ് ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുകയാണ് വേണ്ടത്. കെപിസിസി അധ്യക്ഷനാകാന്‍ താത്പര്യമില്ല. ആരെ തെരഞ്ഞെടുത്താലും സ്വാഗതം ചെയ്യും. പ്രായം പറഞ്ഞു പ്രസിഡന്റ് സ്ഥാനത്തുനിന്ന് ആരെയും മാറ്റിനിര്‍ത്തരുത്. തെന്നല ബാലകൃഷ്ണപിള്ള പ്രസിഡന്റ് ആയിരുന്നപ്പോഴാണ് യുഡിഎഫിന് 100 സീറ്റ് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇന്റലിജന്‍സും ആഭ്യന്തര വകുപ്പും പൂര്‍ണ പരാജയമായി. അപ്രഖ്യാപിത ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് ഉടന്‍ പാസാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
Leave a Comment