എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജീവ് മേനോന്‍ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി വിനീത്

എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി വിനീത്. രാജീവ് മേനോന്‍ ഒരുക്കുന്ന സര്‍വം താളമയം എന്ന ചിത്രത്തിലാണ് വിനീത് അഭിനയിക്കുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം തമിഴില്‍ അഭിനയിക്കാനൊരുങ്ങുന്നത്. ചിത്രത്തില്‍ നര്‍ത്തകന്റെ കഥാപാത്രം തന്നെയാണ് വിനീതിന് ലഭിച്ചിരിക്കുന്നത്. ജിവി പ്രകാശ് ഗായകനായും എത്തുന്നു. നൃത്ത സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണെന്നാണ് സൂചന.
ജാതിമല്ലി, ജെന്റില്‍മാന്‍, വേദം, മെയ് മാതം, കാതല്‍ ദേസം, ചന്ദ്രമുഖി, ഉളിയില്‍ ഓസൈ തുടങ്ങിയ ചിത്രങ്ങളാണ് വിനീത് തമിഴില്‍ ചെയ്തിരിക്കുന്നത്.
മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രാജീവ് മേനോന്‍. ബോബൈ, ഗുരു എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകന്‍ ആയിരുന്നു രാജീവ്.

pathram:
Related Post
Leave a Comment