കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ എസ്ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, എസ്ഐ ദീപക് എന്നിവര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ സിഐ ഗുരുതര വീഴ്ച വരുത്തി. രേഖകളില്‍ കൃത്രിമം നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാപോപിതനായ വരാപ്പുഴ എസ്ഐ ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ചെയ്യുമെന്ന് ശ്രീജിത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. എസ്ഐയുടെ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ദീപകിന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹം ഇരിക്കുമെന്ന് ശ്രീജിത്തിന്റെ അമ്മ പറഞ്ഞിരുന്നു. മൂന്ന് ആര്‍ടിഎഫുകാര്‍ മാത്രമല്ല പ്രതികള്‍. എസ്ഐ ദീപക്, പറവൂര്‍ സിഐ, റൂറല്‍ എസ്പി എന്നിവരും ശ്രീജിത്തിന്റെ മരണത്തിനു ഉത്തരവാദികള്‍ ആണെന്ന് കുടുംബം ആരോപിക്കുന്നു
Leave a Comment