ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ ത്രിവര്‍ണ പതാക കീറിയതിനും നിലത്തിട്ട് ചവിട്ടിയതിനും യു.കെ.സര്‍ക്കാര്‍ ഇന്ത്യന്‍ അധികൃതരോട് മാപ്പ് പറഞ്ഞു.
ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ ചില ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണവുമുണ്ടായി. മോദി ലണ്ടനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്‌ക്വയറിലാണ് മോദിക്കെതിരെ പ്രതിഷേധം അരങ്ങേറിയത്.ജനങ്ങള്‍ സമാധനപരമായി പ്രതിഷേധം നടത്താന്‍ അവകാശമുണ്ടെങ്കിലും കുറച്ച് പേര്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ ചെയ്ത നടപടിയില്‍ തങ്ങള്‍ക്ക് നിരാശയുണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ യശ്വര്‍ദ്ധന്‍ കുമാര്‍ സിങ് പറഞ്ഞു.
അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് പ്രതികരിച്ചിട്ടില്ല. ഭരണ കക്ഷി എംപിയായ ബോബ് ബ്ലാക്ക് മേന്‍ പ്രതിഷേധത്തില്‍ അപലപിക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. മോദി ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധത്തില്‍ യുകെയിലെ സിഖ് സംഘടനകളും പാകിസ്താന്‍ സംഘടനകളും പങ്കാളികളായിരുന്നു.
Leave a Comment