എടിഎമ്മില്‍ പണമില്ലാത്തതിന് കാരണം ജനങ്ങള്‍ തന്നെ…

ന്യൂഡല്‍ഹി: വെള്ളിയാഴ്ചയോടെ രാജ്യത്തെ എടിഎമ്മുകളിലെ കറന്‍സിക്ഷാമം പരിഹരിക്കപ്പെടുമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍. കറന്‍സിക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്ക് കറന്‍സി എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങള്‍ പണം കൈയില്‍ സൂക്ഷിക്കുകയാണെങ്കില്‍ ബാങ്കിന് അവ എങ്ങനെ വിതരണം ചെയ്യാനാകും. രാജ്യത്തിന് ഇത് ഒട്ടും യോജിച്ചതല്ലെന്നും കറന്‍സിയുടെ പുനചംക്രമണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കറന്‍സിക്ഷാമം ഇന്ത്യ ഒട്ടാകെ അനുഭവപ്പെടുന്ന പ്രശ്‌നമല്ല. തെലുങ്കാന, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ മാത്രം ഉണ്ടായ പ്രശ്‌നമാണ്. വെള്ളിയാഴ്ചയോടെ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കറന്‍സി ആവശ്യമായ സ്ഥലങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment