ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രം ട്രിപ്പിള്‍ ആറിന്റെ ബഡ്ജറ്റ് കേട്ടാല്‍ ഞെട്ടും

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ട്രിപ്പിള്‍ ആര്‍ (RRR).ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഡിവിവി ദനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 300 കോടിരൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇക്കാര്യം ദനയ്യ തന്നെയാണ് വെളിപ്പെടുത്തിയത്. നേരത്തെ 200 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
”ഏകദേശം 300 കോടിരൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ചിത്രത്തിലെ മറ്റ് താരങ്ങളെ തെരഞ്ഞെടുത്തിട്ടില്ല. ഈ മാസം ഒക്ടോബറോടെ ചിത്രീകരണം ആരംഭിക്കും. അവസാന ഘട്ട ഒരുക്കത്തിലാണ് രാജമൗലി ഇപ്പോള്‍”. ദനയ്യ പറഞ്ഞു.

ചിത്രത്തിന് വേണ്ടി മാര്‍ച്ച് മാസം ജൂനിയര്‍ എന്‍ടിആറും രാംചരണും ലോസ് ഏഞ്ചല്‍സില്‍ നടന്ന പത്ത് ദിവസത്തെ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തിരുന്നു. ഇരുവരുടെയും ചിത്രത്തിലെ ലുക്ക് തീരുമാനിക്കാന്‍ അന്താരാഷ്ട്ര ഫോട്ടോഗ്രാഫര്‍മാരുടെ നേതൃത്വത്തില്‍ ഫോട്ടോഷൂട്ടും നടന്നിരുന്നു.

pathram:
Related Post
Leave a Comment