അവളെ കണ്ടത് എന്റെ പേരക്കുട്ടിയെ പോലെ; അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ സ്പര്‍ശിച്ച ഗവര്‍ണര്‍ മാപ്പു പറഞ്ഞു

ചെന്നൈ: പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പു പറഞ്ഞു. മാധ്യമപ്രവര്‍ത്തകയ്ക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

തന്നോട് ചോദിച്ച ചോദ്യത്തിന് അഭിനന്ദനമായാണ് കവിളില്‍ തൊട്ടത്. ഒരു പേരക്കുട്ടിയെ പോലെ കണ്ടാണ് അത് ചെയ്തതെന്നും ഗവര്‍ണര്‍ പറയുന്നു. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ ഗവര്‍ണര്‍ സ്പര്‍ശിച്ചതാണ് വിവാദത്തിന് കാരണമായത്.

തമിഴ്‌നാട്ടില്‍ കോളജ് അധ്യാപിക വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍ ഗവര്‍ണറുടെ പേരും പരാമര്‍ശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക ഗവര്‍ണര്‍ക്കെതിരേ ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തു.

pathram desk 1:
Related Post
Leave a Comment