തൃപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി!!! പിന്നില്‍ സംഘപരിവാറെന്ന്

അഗര്‍ത്തല: ത്രിപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. അമര്‍പൂരിലെ അജിന്ദര്‍ സിംഗ് എന്ന യുവാവാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.

കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ അജിന്ദര്‍ തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം ആരോപിച്ചു.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം നിലത്തിറക്കിയത്. ശരീരമാസകലം ഗുരുതര പരിക്കേറ്റ അജീന്ദര്‍ കടുത്ത മര്‍ദ്ദനത്തിനും ഇരയായിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ആദിവാസി മേഖലയായ അമര്‍പൂരിലെ സി.പി.ഐ.എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അജീന്ദര്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളയാളാണ്.

ദിവസങ്ങള്‍ക്കു മുന്‍പാണ് മറ്റൊരു സി.പി.ഐ.എം നേതാവായിരുന്ന രാകേഷ് ദറിനെയും ക്രൂരമായി തല്ലിക്കൊന്ന ശേഷം കെട്ടിത്തൂക്കിയിരുന്നു. നേരത്തെ തെരഞ്ഞെടുപ്പില്‍ ജയിച്ചതിനു പിന്നാലെ ത്രിപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.

pathram desk 1:
Related Post
Leave a Comment