നരേന്ദ്ര മോദി ബാങ്കിങ് മേഖലയെ നിലംപരിശാക്കിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി ബാങ്കിങ് മേഖലയെ നിലംപരിശാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് രൂപം കൊണ്ട കറന്‍സിക്ഷാമത്തില്‍ പ്രതികരണവുമായാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.
മുപ്പതിനായിരം കോടിയുമായി നീരവ് മോദി രാജ്യം വിട്ടു. പ്രധാനമന്ത്രി അതേ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നമ്മുടെ കീശയിലില്‍നിന്ന് തട്ടിയെടുത്ത് അദ്ദേഹം നീരവിന്റെ പോക്കറ്റില്‍ ഇട്ടുകൊടുത്തതിനെ തുടര്‍ന്നാണ് വരിനില്‍ക്കാന്‍ നാം നിര്‍ബന്ധിതരായത്- രാഹുല്‍ ആരോപിച്ചു.

pathram:
Related Post
Leave a Comment