സല്‍മാന്‍ ഖാന് വിദേശയാത്രയ്ക്ക് അനുമതി

ഡല്‍ഹി: വിദേശയാത്ര പോകാന്‍ സല്‍മാന്‍ ഖാന് കോടതി അനുമതി. ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിദേശ യാത്രയക്ക് അനുമതി നല്‍കിയത്. മെയ് 25 മുതല്‍ ജൂലൈ 10 വരെ കാനഡ, നേപ്പാള്‍, യുഎസ്എ എന്നിവിടങ്ങളില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിറക്കിയത്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു സല്‍മാന്‍ ഖാന്‍. രാജ്യം വിടരുത്, അടുത്ത മാസം7നു കോടതിയില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് സല്‍മാന് ജാമ്യം അനുവദിച്ചിരുന്നത്. 50,000 രൂപയുടെ ബോണ്ടിലും 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലുമാണ് സല്‍മാന് ജാമ്യം അനുവദിച്ചത്.
1998 സെപ്റ്റംബര്‍ 26ന് ജോദ്പൂരിലെ ഭവാദില്‍ വച്ചും 28ന് ഗോദാഫാമില്‍ വെച്ചുമാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെട്ടത്. കേസിലെ മറ്റ് പ്രതികളായ സെയ്ഫ് അലി ഖാന്‍, തബു തുടങ്ങിയവരെ കോടതി വെറുതെ വിടുകയായിരുന്നു.

pathram:
Related Post
Leave a Comment