സോനം കപൂറിന്റെയും കാമുകന്‍ ആനന്ദ് അഹൂജയുടെയും ചിത്രം വൈറലാകുന്നു

സോനം കപൂറിന്റെയും കാമുകന്‍ ആനന്ദ് അഹൂജയുടെയും ചിത്രം വൈറലാകുന്നു. അനുഷ്‌ക- വിരാട് വിവാഹത്തിന് ശേഷം ബോളിവുഡ് കാത്തിരിക്കുന്ന വിവാഹമാണ് സോനം കപൂറിന്റേത്. പ്രമുഖ വ്യവസായിയായ ആനന്ദ് അഹുജയാണ് വരന്‍. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം ഇരുവരെയും ഒരുമിച്ച് മുംബൈ നഗരത്തില്‍ കറങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മെയ് 8നും 12 ഇടയ്ക്കായിരിക്കും ഇരുവരുടെയും വിവാഹം. ഔദ്യോഗികമായി വിവാഹ തിയതിയോ സ്ഥലമോ പുറത്തുവിട്ടിട്ടില്ല. ജനീവയില്‍ വെച്ച് വിവാഹം നടത്താനായിരുന്നു ആദ്യത്തെ തീരുമാനം. പിന്നീട് പരിമിതികള്‍ മുന്‍നിര്‍ത്തി വിവാഹം മുംബൈയിലേക്ക് മാറ്റുകയായിരുന്നു.
സോനത്തിന്റെ സംഗീതില്‍ ഡയറക്ടറും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ നേതൃത്വത്തില്‍ നൃത്ത വിരുന്ന് ഒരുങ്ങുന്നുണ്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം ചടങ്ങിന് മോഡി കൂട്ടുമെന്ന് കരുതുന്നു

pathram:
Related Post
Leave a Comment