കണക്ക് തെറ്റിച്ച വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി!!! ശ്വാസനാളവും അന്നനാളവും തകര്‍ന്ന് രണ്ടാം ക്ലാസുകാരന്‍…..

കണക്ക് തെറ്റിച്ച വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ കര്‍ജാത് ജില്ല പരിഷത്ത് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അധ്യാപകന്‍ ചന്ദ്രകാന്ത് സോപാന്‍ ഷിന്‍ഡെയുടെ ക്രൂരതയില്‍ രണ്ടാംക്ലാസുകാരനായ റോഹന്‍ ഡി ജാഞ്ചിരെയുടെ ശ്വാസനാളവും അന്നനാളവും തകര്‍ന്നു. കുട്ടിയുടെ സംസാരശേഷിയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

കുട്ടിയുടെ കഴുത്തില്‍ നിന്ന് രക്തം പുറത്തേക്ക് ചീറ്റിയതായും കടുത്ത വേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ കുട്ടി ക്ലാസ്മുറിയില്‍ കിടന്ന് പുളഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഭയന്നുവിറച്ച മറ്റുകുട്ടികള്‍ ക്ലാസ്മുറിയില്‍ നിന്ന് നിലവിച്ചുകൊണ്ട് പുറത്തേക്ക് ഓടി. സംഭവമറിഞ്ഞെത്തിയ മറ്റ് അധ്യാപകര്‍ കുട്ടിയെ ഉടന്‍ തന്നെ റാഷിനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ നില ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ പൂനെയിലേക്ക് മാറ്റി.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോള്‍. അധ്യാപകനെ സസ്പെന്റ് ചെയ്തു സ്‌കൂള്‍ അധികൃതര്‍ അയാള്‍ക്കെതിരെ അന്വേഷണവും നടത്തുന്നുണ്ട്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുമുണ്ട്. എന്നാല്‍ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല

pathram desk 1:
Related Post
Leave a Comment