‘ബംഗാളീസിനെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്ന് ആരോ പറഞ്ഞു കേട്ടല്ലോ ടോമിച്ചായ’ !! മാധ്യമങ്ങളെ ട്രോളി ദിലീപ്‌ (വീഡിയോ)…

രാമലീലയുടെ വിജയം ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍. ദിലീപ്, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം തുടങ്ങിയ എല്ലാവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആപത്ത് ഘട്ടത്തില്‍ കൂടെ നിന്ന എല്ലാവര്‍ക്കും ദിലീപ് നന്ദി പറഞ്ഞു. കൂടാതെ സിനിമ വിജയിച്ചത് ബംഗാളികളെ തിയേറ്ററില്‍ കയറ്റിയത് കൊണ്ടാണെന്നുള്ള ആരോപണങ്ങള്‍ക്കും തമാശ രൂപത്തില്‍ നടന്‍ മറുപടി നല്‍കി.

ബംഗാളും നേപ്പാളുമായി ടോമിച്ചായന് ഭയങ്കര ബന്ധമാണെന്ന് കേട്ടു.അത് ശരിയാണോ ടോമിച്ചായാ? ബംഗാളീസിനെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്ന് ആരോ പറഞ്ഞു കേട്ടു എന്നായിരുന്നു ചോദ്യം.”നാട്ടുകാരില്ലെങ്കില്‍ പിന്നെ ഇവരെ കയറ്റിയല്ലേ പറ്റൂ” എന്നായിരുന്നു ടോമിച്ചന്റെ മറുപടി. കൂടാതെ പടം പെട്ടിയിലായ ദിവസങ്ങളില്‍ ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാവ് പറഞ്ഞു.

ദിലീപ് ജയിലില്‍ ആയതുകൊണ്ട് സിനിമ പുറത്തിറക്കാന്‍ പറ്റാതായി. കാര്യങ്ങള്‍ അവതാളത്തിലായി. ദിലീപിനെ കാണാന്‍ ജയിലില്‍ പോയിരുന്നു. പടം റിലീസാകാത്തതിന്റെ വിഷമം ദിലീപിനും ഉണ്ടായിരുന്നു. ”സിനിമ നല്ലതാണ്, എനിക്ക് വിഷമം ഒന്നുമില്ല, സിനിമ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന്” ദിലീപിനോട് പറഞ്ഞു. സിനിമ ഹിറ്റായതില്‍ സന്തോഷമുണ്ട്. ടോമിച്ചന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment